ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല. അങ്ങിനെ എഴുതുന്നവര്‍ തീരെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഉദാഹരിക്കപ്പെടാത്ത തത്വങ്ങളും സിദ്ധാന്തവത്കരിക്കപ്പെടാത്ത സംഭവ വിവരണങ്ങളുമായി അഥവാ തീസിസും ജേര്‍ണലിസവുമായി - എഴുത്ത് പിരിഞ്ഞു പോകുന്ന കാലത്ത്- ഈ രചനാരീതി മാര്‍ക്‌സിന്റെയും മറ്റും രീതികളെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത് എന്ന് പറയാം